ഈ വര്‍ഷം ഇതുവരെ ഇറങ്ങിയത് 121, ഹിറ്റായത് വളരെ കുറച്ച് | filmibeat Malayalam

2017-12-04 1

121 Malayalam Films Released In 2017 Till Now

ഈ വര്‍ഷം ആകെ ഇറങ്ങിയത് 121 മലയാള സിനിമകളാണ്. ഇതില്‍ ഹിറ്റായതാകട്ടെ വെറും ഇരുപത്തിയഞ്ച് എണ്ണത്തോളമാണ്. ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങളുമുണ്ട്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്, പൃഥ്വിരാജിന്റെ വിമാനം, ജയസൂര്യയുടെ ആട് 2, ടൊവിനോ തോമസിന്റെ മായാനദി, വിനീതിന്റെ ആന അലറലോടലറല്‍ എന്നിവയാണ് ക്രിസ്മസിന് ഷെഡ്യൂള്‍ ചെയ്തുവച്ചിരിയ്ക്കുന്നത്. 2017 ല്‍ വാര്‍ത്തകളില്‍ പലകാരണങ്ങള്‍ക്കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ സിനിമകളെ കുറിച്ചാണ് ഇനി പറയുന്നത്. റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരമാണ് ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയത്. ദുല്‍ഖര്‍ സല്‍മാനും - സത്യന്‍ അന്തിക്കാടും ഒന്നിയ്ക്കുന്നു എന്നത് കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ജോമോന്റെ സുവിശേഷം. 2017 ല്‍ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചചിത്രമാണ് അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ലിജോ ജോസ് സംവിധാനം ചെയ്ത ചിത്രം ഗംഭീര വിജയം നേടി. പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ടൊവിനോ തോമസിന്റെ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിനും ലഭിച്ചത്.